ഫുട്ബാൾ അക്കാദമിക്ക് തുടക്കം

ഇരിക്കൂർ: കമാലിയ മദ്റസ എ.യു.പി സ്കൂൾ വിദ്യാർഥികളുടെ ഫുട്ബാൾ കളി മികവുയർത്താൻ കുറിച്ചു. പ്രഥമ കമാലിയ സോക്കർ ലീഗ് ഫുട്​ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത് നിർവഹിച്ചു. മാനേജർ പി.കെ. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് , ട്രഷറർ എം. ഉമ്മർഹാജി, പി.ടി.എ പ്രസിഡന്റ് എൻ.വി. അഷ്റഫ്, മദർ പി.ടി.എ പ്രസിഡന്റ് ഷക്കീല എന്നിവർ സംസാരിച്ചു. അധ്യാപകരായ കെ.കെ. കുഞ്ഞിമായൻ , സലീം, സമദ്, അഫ്നാസ്, പി.എം സനീർ, ഹനീഫ, സൗമ്യ, റാഷിദ, ഷമീന, മുഹ്സിന, ഷംസീറ എന്നിവർ നേതൃത്വം നൽകി. അൻസീർ, ആഷിഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു ഹെഡ്മാസ്റ്റർ പി. അയ്യൂബ് സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു. ----------------- ചിത്രം : പ്രഥമ കമാലിയ സോക്കർ ലീഗ് ഫുട്​ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.