വ്യാപാരികൾ ഒറ്റക്കെട്ടാവണം -ദേവസ്യ മേച്ചേരി

കണ്ണൂർ: വ്യാപാര ഭീമന്മാർ വ്യാപകമാകുന്ന സാഹചര്യത്തിൽ പരസ്പരം മത്സരിക്കാതെ വ്യാപാരികൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ ദേവസ്യ മേച്ചേരി അഭിപ്രായപ്പെട്ടു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എ.കെ.ഡി.എ) ജില്ല ജനറൽ ബോഡി കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ പി. സുഹൈൽ, എ.കെ.ഡി.എ ജില്ല ജനറൽ സെക്രട്ടറി താജ് ജേക്കബ് അറക്കൽ, എ.പി. ശിവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജൻ തീയറേത്ത് (പ്രസി.), താജ് ജേക്കബ് അറക്കൽ (ജന.സെക്ര.), സി.സി. മോഹനൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.