ശ്രീകണ്ഠപുരം: ആറു മാസംമുമ്പ് കണ്ണൂർ -തളിപ്പറമ്പ് യാത്രക്കിടയിൽ മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്തി നൽകി പൊലീസ്. ജില്ലാ ഹോമിയോപ്പതി ഹോസ്പിറ്റൽ ഡേറ്റ എൻട്രി ജീവനക്കാരിയും അഡുവാപ്പുറം സ്വദേശിയുമായ രസ്ന ഉമേഷിനാണ് മാസങ്ങൾക്കുശേഷം ഫോൺ തിരികെ ലഭിച്ചത്. തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർസെൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്. 2021 ജൂലൈ 26നാണ് കണ്ണൂരിലെ ജോലിസ്ഥലത്തുനിന്ന് മടങ്ങും വഴി ബസ് യാത്രക്കിടെ മൊബൈൽഫോൺ മോഷണം പോയത്. അന്നുതന്നെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു, തുടർന്ന് നിരന്തരം തളിപ്പറമ്പ് പൊലീസുമായും സൈബർ സെൽ വിഭാഗവുമായും ബന്ധപ്പെട്ടുവരുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഫോൺ കണ്ടെത്തിയത്. കണ്ണാടിപ്പറമ്പ് സ്വദേശി മൊബൈൽ ഷോപ്പിൽ വിറ്റ മൊബൈൽ ഫോൺ പിന്നീട് ചിറക്കൽ കടലായി സ്വദേശി വാങ്ങുകയായിരുന്നു. ഫോൺ ഓൺ ചെയ്ത് സിം ആക്ടിവേറ്റ് ആയതോടെ സൈബർ സെല്ലിന് വിവരം ലഭിച്ചു. തുടർന്ന് തളിപ്പറമ്പ് പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്ത് ഉടമക്ക് കൈമാറി. ഫോൺ മോഷ്ടിച്ച കണ്ണാടിപ്പറമ്പ് സ്വദേശിയെ ഉടൻ പിടികൂടുമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ ഫോൺ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് രസ്ന. തളിപ്പറമ്പ് പൊലീസിനും സൈബർ വിങ്ങിനും ഇവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.