കണ്ണൂർ: അക്രമികളെയും പിടിച്ചുപറിക്കാരെയും ന്യായീകരിക്കുകയാണ് എം.വി. ജയരാജനെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്. ജനസമക്ഷം പരിപാടിയിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തിയ ജയ്‌ഹിന്ദ് ജീവനക്കാരൻ മനേഷ് കൊറ്റാളിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ എം.വി. ജയരാജൻ മോഷ്ടാക്കളുടെ വക്കാലത്ത് ഏറ്റെടുത്തത് അപഹാസ്യമാണ്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അടക്കമുള്ള സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമത്തിനിടെ ജയ്ഹിന്ദ് ജീവനക്കാരന്‍റെ രണ്ടര പവൻ വരുന്ന മാല പിടിച്ചുപറിച്ചത്. റിജിൽ മാക്കുറ്റിയും സുധീപ് ജെയിംസും അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ക്രിമിനലുകൾ ക്രൂരമായി മർദിച്ചതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് മനേഷാണ്. ഈ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാനാണ് സി.പി.എം ഗുണ്ടകൾ മനേഷിനെ ആക്രമിച്ചത്. ഇതിനൊപ്പം മനേഷിന്‍റെ മാലയും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലള്ള സംഘം പിടിച്ചുപറിച്ചു. പിടിച്ച് രണ്ട് കഷണമായി അടർന്നുമാറിയ മാലയുടെ ഒരുചെറിയ ഭാഗം മാത്രമാണ് മനേഷിന് കിട്ടിയത്. തങ്ങളുടെ കൈവശം കിട്ടിയ മാലയുടെ ഒരുഭാഗമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയത് മനേഷ് തന്നെയാണ്. ഇത് ഉയർത്തിപ്പിടിച്ചാണ് മോഷ്ടാക്കളുടെ വക്കാലത്തുമായി എം.വി. ജയരാജൻ രംഗത്തെത്തിയത്. മാന്യത അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ മോഷണ മുതൽ തിരിച്ചുകൊടുക്കാൻ ജയരാജൻ തയാറാവണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.