കോവിഡ് വ്യാപനം: മാഹിയിൽ സ്കൂളുകളും നടപ്പാതയും അടച്ചു

മാഹി: മാഹി മേഖലയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളും 31 വരെ അടച്ചിടുമെന്ന്​ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, മദ്​റസകൾ എന്നിവ ഇനിയൊരറിയിപ്പുവരെ അടച്ചിടും. ഒന്ന് മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളും ഇപ്പോൾ അടക്കുന്ന 10 മുതൽ 12 വരെയുള്ള ക്ലാസുകളും ഓൺലൈനായി നടക്കും. ട്യൂഷൻ ക്ലാസുകളും ഓൺലൈൻ വഴി നടത്താൻ അനുമതിയുണ്ട്. ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിലും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇൻഡോർ സ്റ്റേഡിയം, പുഴയോര നടപ്പാത എന്നിവയും അടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.