മണൽ ലോറി മറിഞ്ഞു

മാഹി: സെമിത്തേരി റോഡിൽ യൂനിവേഴ്സിറ്റി സൻെററിന് സമീപം ലോറി മറിഞ്ഞു. വ്യാഴാഴ്ച 11 ഓടെയാണ്​ സംഭവം. പെരിങ്ങത്തൂരിൽനിന്ന്​ മണലുമായി വന്ന ലോറിയാണ് മറിഞ്ഞത്. യൂനിവേഴ്സിറ്റി സൻെററിന് എതിർവശത്തെ റോഡിലെ വീട്ടിലേക്ക് മണലുമായി വന്ന ലോറി കുത്തനെയുള്ള കയറ്റത്തിൽ പിറകോട്ട് തെന്നിനീങ്ങുകയായിരുന്നു. കട്ടവെച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിന് കുറുകെയായി ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. റോഡരികിലെ പോസ്റ്റിൽ ഇടിച്ചതിനാൽ പ്രദേശത്ത് അൽപനേരത്തേക്ക് വൈദ്യുതി തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.