ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ഇരിക്കൂർ: ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക വി.സി. ശൈലജയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്‍റ്​ കെ.കെ. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 31 കുട്ടികൾക്കാണ് ഐ.ടി രംഗത്തെ പുതിയ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ്​ സംഘടിപ്പിക്കുന്നത്. സ്റ്റാഫ് സെക്രട്ടറി ഇ.പി. ജയപ്രകാശ്, സീനിയർ അസി. എ.സി. റുബീന, കെ.പി. സുനിൽകുമാർ, സി. രജിഷ, വി.വി. സുനേഷ്, കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച കീർത്തനക്ക് ഉപഹാരം നൽകി. കെ. സങ്കീർത്തന സ്വാഗതവും സി. ശ്രീനന്ദ നന്ദിയും പറഞ്ഞു. --------------------------------------- ചിത്രം: ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ കെ.കെ. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.