കസ്റ്റഡിയിൽനിന്ന്​ രക്ഷപ്പെട്ട കഞ്ചാവുകേസ്​ പ്രതി പിടിയിൽ

തളിപ്പറമ്പ്: ബക്കളത്ത് കാറിൽനിന്ന്​ എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസിലെ പ്രതി പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലിന്റെ പേരിൽ ആന്ധ്രയിലും കേസ്. തളിപ്പറമ്പിലെ കേസിൽ ജാമ്യത്തിലിറങ്ങി ആന്ധ്രയിലേക്ക് പോയ ഗോകുൽ രണ്ടുമാസം മുമ്പ് കഞ്ചാവ് കടത്തുന്നതിനിടെയാണ് ആന്ധ്ര പൊലീസിന്റെ പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽനിന്ന്​ രക്ഷപ്പെട്ട ഗോകുൽ നാട്ടിലെത്തിയെങ്കിലും തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ആന്ധ്ര പൊലീസ് കഴിഞ്ഞദിവസം പിടികൂടി. ഗോകുലിന്റെ കൂടെ ഒഡിഷ സ്വദേശിയായ മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. പൊലീസ്​ കസ്റ്റഡിയിൽനിന്ന്​ ഗോകുൽ രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു. പുളിമ്പറമ്പിലെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. 22 കിലോ കഞ്ചാവാണ് ഗോകുലും സഹായിയും കടത്തിയിരുന്നത്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയശേഷം ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി. വിശാഖപട്ടണം സിറ്റി സ്​റ്റേഷനിലാണ്​ ഗോകുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.