കെ.എസ്.ആർ.ടി.സി ബസിനുനേരെ അക്രമം

സ്വകാര്യ ബസ്​ ജീവനക്കാരൻ ജാക്കി ലിവർ ഉപയോഗിച്ച് സൈഡ് ഗ്ലാസും ഇൻഡിക്കേറ്ററും തകർത്തതായി പരാതി തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ . വ്യാഴാഴ്ച രാവിലെയാണ് സംഭവം. തലശ്ശേരി -അഞ്ചരക്കണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ ജാക്കി ലിവർ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ചെന്നാണ് പരാതി. ബസിന്‍റെ സൈഡ് ഗ്ലാസും ഇൻഡിക്കേറ്ററും തകർത്തതായി പരാതിയിൽ പറയുന്നു. അതേസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാർ കൃത്യസമയത്ത് സ്റ്റാൻഡിൽനിന്നും സർവിസ് ആരംഭിക്കാതെ മനപ്പൂർവം തങ്ങളുടെ ബസിന്‍റെ സൈഡിൽവന്ന് തട്ടുകയായിരുന്നുവെന്ന് സ്വകാര്യ ബസ് ജീവനക്കാർ ആരോപിച്ചു. ഒരുദിവസത്തെ സർവിസ് മുടങ്ങിയയിനത്തിലും മെയിന്റ‍നൻസിനുമായി കെ.എസ്.ആർ.ടി.സിക്ക് വലിയ തുക നഷ്ടമുണ്ടായെന്ന് തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോ അസി. ട്രാൻസ്പോർട്ട് ഓഫിസർ അജീഷ്​ കുമാർ പറഞ്ഞു. ഇരു ബസുകളും തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.