വഴിമുടക്കി ശൗചാലയം നിർമിക്കില്ല

ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ പള്ളിക്കുനിയിൽ സ്വകാര്യ വ്യക്​തിയുടെ വഴിമുടക്കുന്ന രീതിയിൽ ശൗചാലയം നിർമിക്കാനുള്ള തീരുമാനത്തിൽനിന്ന്​​ പഞ്ചായത്ത് പിന്മാറി. പള്ളിക്കുനിയിലെ മഹറൂഫിന്റെ വഴിമുടക്കിയായിരുന്നു ടേക്ക്​​ എ ബ്രേക്ക് പദ്ധതി പ്രകാരം ശൗചാലയ നിർമാണം. വഴിമുടക്കാതെ എങ്ങനെ പദ്ധതി നടപ്പാക്കാം എന്നതിനെക്കുറിച്ച് പഠിച്ച് തീരുമാനമെടുക്കാനും അതിന് രാഷ്ട്രീയ കക്ഷികളുൾപ്പെടുന്ന സമിതിയെ നിയോഗിക്കാനും ഇതുസംബന്ധിച്ച്​ ചേർന്ന യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രൻ, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ അഡ്വ. കെ. ഷുഹൈബ്, അഡ്വ. അരുൺ സിജി, യൂസഫ് മാസ്റ്റർ, ഷാനിദ് മാസ്റ്റർ, കെ.ടി.കെ. പ്രദീപൻ, മോഹനൻ മാസ്റ്റർ, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.