കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം -എസ്.ടി.യു

കണ്ണൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി നാടിനെ സാമൂഹികമായും സാമ്പത്തികമായും തകർക്കുമെന്നും ന്യൂനപക്ഷം വരുന്ന അതിസമ്പന്നർക്കല്ലാതെ മറ്റാർക്കും പ്രയോജനം ചെയ്യില്ലെന്നും എസ്.ടി.യു ജില്ല സെക്ര​ട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. ഇതുമൂലം കേരളത്തിലെ 20,000 വീടുകളും സ്ഥാപനങ്ങളും പൂർണമായി വിട്ടുകൊടുക്കുമ്പോൾ വിവിധ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ വഴിയാധാരമാകുമെന്നും യോഗം വിലയിരുത്തി. പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്​.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ്​ എം.എ. കരീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.പി. മൂസഹാജി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.