ഉപന്യാസ മത്സര വിജയികൾ

കല്യാശ്ശേരി: 1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി 31 കേരള എന്‍.സി.സി ബറ്റാലിയൻ കണ്ണൂർ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിവിധ വിദ്യാലയങ്ങളിലായി 326 കാഡറ്റുകൾ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങിയ വിഭാഗങ്ങളിൽ മത്സരം നടത്തി. ഇംഗ്ലീഷ് വിഭാഗത്തിൽ വിജയികൾ (ഒന്നും രണ്ടും സ്ഥാനം): കെ. കൃഷ്ണപ്രിയ (ഗവ. ഹൈസ്കൂള്‍, മയ്യിൽ), പി.വി. അനുഷ (അഴീക്കോട് ഹൈസ്കൂള്‍). മലയാള വിഭാഗം: കെ.പി. രുചിക, ഇർഫാൻ റാഷിദ്‌, ഫിദൽ എ. കുമാർ. ഹിന്ദി വിഭാഗം: ആഷാദേവി (ആർമി പബ്ലിക്ക്​ സ്കൂൾ). വിജയികൾക്ക്​ സർട്ടിഫിക്കറ്റ്, മെമന്‍റോ എന്നിവ കമാൻഡിങ് ഓഫിസർ കേണൽ എന്‍. രമേഷ് വിതരണം ചെയ്തു. ജൂനിയർ സൂപ്രണ്ട്​ ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എന്‍.സി.സി ഓഫിസർ സജികുമാർ കോട്ടോടി സ്വാഗതവും ട്രെയിനിങ് ക്ലർക്ക് മുരളീധരൻ നന്ദിയും പറഞ്ഞു. --------------------- ചിത്രം: 1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവര്‍ കമാൻഡിങ് ഓഫിസർ കേണൽ എന്‍. രമേഷിനോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.