റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും

കണ്ണൂർ: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്താൻ ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 100 പേർ മാത്രമേ പാടുള്ളൂ. മുതിർന്ന പൗരന്മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കില്ല. പങ്കെടുക്കുന്ന എല്ലാവർക്കും പാസ് നൽകും. പൊതുജനങ്ങൾക്ക് നേരിട്ട് പരിപാടി കാണാൻ സൗകര്യം ഉണ്ടാവില്ല. ജനുവരി 21, 22, 24 തീയതികളിൽ റിഹേഴ്‌സൽ പരേഡ് നടത്തും. പൊലീസ്, എക്‌സൈസ്, വനം, ജയിൽ യൂനിറ്റുകളെ പരേഡിൽ പങ്കെടുപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.