പഞ്ചായത്ത് തീരുമാനം പിൻവലിക്കണം -മുസ്​ലിം ലീഗ്

തലശ്ശേരി: പള്ളിക്കുനിയിൽ സ്വകാര്യ വ്യക്തിയുടെ വഴി തടസ്സപ്പെടുത്തി ശൗചാലയവും വിശ്രമ കേന്ദ്രവും പണിയാനുള്ള ചൊക്ലി ഗ്രാമപഞ്ചായത്തിന്‍റെ തീരുമാനം പിൻവലിക്കണമെന്ന് തലശ്ശേരി നിയോജക മണ്ഡലം മുസ്​ലിം ലീഗ്​ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ബഷീർ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ്, അസീസ് വടക്കുമ്പാട്, സി. അഹമ്മദ് അൻവർ, പി.പി. മുഹമ്മദലി, കെ. ഖാലിദ് മാസ്റ്റർ, പി.വി. മഹമൂദ്, റഷീദ് തലായി, വി. അബ്ദുൽ ജലീൽ, പാലക്കൽ സാഹിർ, തച്ചറക്കൽ മൂസക്കുട്ടി, കെ.കെ. ഖാലിദ്, എ.കെ. സക്കരിയ, ടി.കെ. ജമാൽ, കെ.സി. നൗഷാദ്, തഫ്​ലിം മാണിയാട്ട്, തസ്​ലിം ചേറ്റംകുന്ന് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.