കാപ്പുഴ അഴിമുഖം ആര്‍.ഡി.ഒ സന്ദര്‍ശിച്ചു

കാപ്പുഴ അഴിമുഖം ആര്‍.ഡി.ഒ സന്ദര്‍ശിച്ചുഅഴിയൂരിലെ കാപ്പുഴ അഴിമുഖം വടകര ആർ.ഡി.ഒ സി. ബിജു സന്ദർശിക്കുന്നുമാഹി: അഴിയൂര്‍ കാപ്പുഴ അഴിമുഖം വടകര ആര്‍.ഡി.ഒ സി. ബിജു സന്ദര്‍ശിച്ചു. മണല്‍തിട്ട രൂപപ്പെട്ട് കാപ്പുഴയിലെ വെള്ളം മലിനമായിരുന്നു. ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് അഴിയൂർ പഞ്ചായത്ത് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ഡി.ഒയുടെസന്ദര്‍ശനം. ടൗട്ടോ ചുഴലിക്കാറ്റില്‍ കടല്‍തീരത്തുണ്ടായ വിള്ളലിൽ പുഴയിലെ മണ്ണ് നിറക്കാൻ അനുവാദം നൽകണമെന്ന്​ പഞ്ചായത്ത് അധികൃതര്‍ ആര്‍.ഡി.ഒവിന് അപേക്ഷ നൽകി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു. മുക്കാളി കാപ്പിലെ പുറമ്പോക്ക് സ്ഥലം പഞ്ചായത്തിന് ലഭിക്കാന്‍ ഇടപെടാമെന്ന് ആര്‍.ഡി.ഒ ഉറപ്പുനൽകി. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മര്‍, സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്തംഗം കവിത അനില്‍കുമാര്‍, അജയകുമാർ മാളിയേക്കൽ, വി.പി. അനിൽ കുമാർ എന്നിവര്‍ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.