യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ കരിങ്കല്ലുകൾ

ശ്രീകണ്ഠപുരം: നരയമ്പ്രം -ചേപ്പറമ്പ് -ചെമ്പേരി റോഡിൽ ആലോറ കലുങ്കിന് സമീപം ഇറക്കിയ കരിങ്കല്ലുകൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി. അപകടമുണ്ടാക്കും വിധത്തിലാണ് ഒരുമാസം മുമ്പ്​ ഇവിടെ റോഡരികിൽ സ്വകാര്യ വ്യക്തി കരിങ്കല്ലുകൾ ഇറക്കിയത്. നൂറുകണക്കിന് വാഹനങ്ങൾ നിത്യേന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയം തട്ട്, പൈതൽമല എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡരികിലാണ് കരിങ്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത്. രാത്രിയാത്ര ചെയ്യുന്നവർക്ക് വൻ ഭീഷണിയാണ് ഇതുയർത്തുന്നത്. റോഡിനോട് ചേർന്ന് കല്ലിറക്കി അപകടക്കെണിയൊരുക്കിയിട്ടും ഇതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. നേരത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ കലുങ്ക് കൈയേറി നിർമാണം നടത്തുന്നതിനായി സ്വകാര്യ വ്യക്തി ഇറക്കിയതായിരുന്നു ഈ കരിങ്കല്ലുകൾ. നിർമാണ പ്രവൃത്തിക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തു വന്നതോടെ കെട്ട് പൊളിച്ചുമാറ്റുന്നതിന് പി.ഡബ്ല്യു.ഡി നോട്ടീസ് നൽകി. എന്നാൽ, റോഡരികിൽ കൂട്ടിയ കരിങ്കൽക്കൂട്ടം നീക്കാതെവെച്ചതാണ് ജനങ്ങൾക്ക് ഭീഷണിയായത്. .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.