കെ.പി.എസ്.ടി.എ ധർണ

കണ്ണൂർ: ഗവ. സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫിസിനു മുന്നിൽ ധർണ നടത്തി. കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. മണികണ്ഠൻ, ആർ.കെ. സദാനന്ദൻ, എം.കെ. അരുണ, സി.വി.എ. ജലീൽ, വി.വി. പ്രകാശൻ, പി.പി. ഹരിലാൽ, കെ. ദീപ, എം.പി. സിറാജുദ്ദീൻ, കെ. പവിത്രൻ, കെ.പി. ധനലക്ഷ്മി, ഷർമിള ദയാനന്ദ്, എ.കെ. കുഞ്ഞികൃഷ്ണൻ, കെ.പി. പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.