വളയഞ്ചാൽ പാലം നിർമാണം പുനരാരംഭിച്ചു

കേളകം: ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ആയിരങ്ങൾക്ക്​ ഉപകാരപ്പെടുന്ന വളയഞ്ചാൽ കോൺക്രീറ്റ് പാലത്തിന്‍റെ നിർമാണം മാസങ്ങൾക്കുശേഷം പുനരാരംഭിച്ചു. ആറളം ഫാമിനെയും കേളകം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചീങ്കണ്ണിപ്പുഴയിലെ വളയഞ്ചാൽ കോൺക്രീറ്റ് പാലത്തിന്‍റെ നിർമാണമാണ് പുനരാരംഭിച്ചത്. പാലം നിർമാണം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനെ തുടർന്ന് പ്രദേശവാസികളടക്കം രംഗത്തെത്തിയിരുന്നു. കാലവർഷത്തിനുമുമ്പ് പാലം പ്രവൃത്തി പൂർത്തിയാക്കി സ്കൂൾ വിദ്യാർഥികളടക്കമുള്ളവർക്ക് യാത്രാസൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. ജീവൻ പണയംവെച്ചാണ് നിലവിലെ തൂക്കുപാലത്തിലൂടെയുള്ള യാത്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.