ബീഡിത്തൊഴിലാളികൾക്ക് പി.എഫ് ബാധകമാക്കണം

തലശ്ശേരി: മുഴുവൻ ബീഡിത്തൊഴിലാളികൾക്കും പി.എഫ് ബാധകമാക്കണമെന്ന് ബീഡിത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സമ്മേളനം ആവശ്യപ്പെട്ടു. കെ- റെയിൽ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും സമ്മേളനം ഉന്നയിച്ചു. കർഷകസംഘം നേതാവ് എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. യു. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എം.കെ. കനകവല്ലി (പ്രസി.), സുശീല, സുമിത, രജിത, ഉഷ, തങ്കമണി (വൈ.പ്രസി.), ടി.പി. ശ്രീധരൻ (സെക്ര.), എടക്കണ്ടി പ്രകാശൻ, എൻ.കെ. രാമൻ, യു. ഗോവിന്ദൻ, പ്രസന്ന, കെ. വിമല, ഗീത (ജോ.സെക്ര.), സി. കരുണൻ (ട്രഷ.). -------------- പടം.....ബീഡിത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സമ്മേളനം എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.