ഐ.എൻ.ടി.യു.സി ധർണ

തലശ്ശേരി: നഗരസഭ കണ്ടിൻജൻറ്​ തൊഴിലാളികളെ പൊതുസർവിസിൽ ഉൾപ്പെടുത്തുക, ലീവ് സറണ്ടർ അനുവദിക്കുക, യൂനിഫോം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസിന്‍റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ തലശ്ശേരി നഗരസഭ ഓഫിസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, പി. കാർത്യായനി, ലാൽ സി. ഫെർണാണ്ടസ്, കെ. സുധ എന്നിവർ സംസാരിച്ചു. --------------- പടം.....മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തലശ്ശേരി നഗരസഭ ഓഫിസ് ധർണ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.