ദുരൂഹസാഹചര്യത്തിൽ വാഹനങ്ങൾ ഉപേക്ഷിച്ച നിലയിൽ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ മേൽപാലത്തിനു താഴെയായി ദുരൂഹസാഹചര്യത്തിൽ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. മേൽപാലത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള സഹകരണ ബാങ്കിനു സമീപത്തായാണ് ആറുമാസമായി കെ.എൽ 14 എഫ്​ 6246 മാരുതി കാർ നാഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നതെന്ന്​ സമീപവാസികൾ പറഞ്ഞു. അതുപോലെ പള്ളിക്കു സമീപത്തായി കെ.എൽ 13 എ എ 5199 നമ്പർ ഇരുചക്രവാഹനവും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തി ഉടമസ്ഥരെ കണ്ടെത്തണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.