മാഹിപ്പുഴയിലെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിച്ചു

ന്യൂ മാഹി: ഒരിടവേളക്കുശേഷം മാഹിപ്പുഴയിൽ വ്യാപാര സ്ഥാപനം ചാക്കില്‍ മാലിന്യം തള്ളിയത് മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ ഇടപെടലിലൂടെ തിരിച്ചെടുപ്പിച്ചു. മാഹിപാലത്തിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. സെക്രട്ടറിയുടെ നിർദേശപ്രകാരം അസി. സെക്രട്ടറി അരുൺ ജിതേഷിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മാലിന്യക്കെട്ട് അഴിച്ചു പരിശോധിച്ചപ്പോൾ ഇലക്ട്രോണിക്സ് -മൊബൈൽ പാർട്സുകളുടെ ഇടയിൽ നിന്നും ലഭിച്ച ബില്ലുകളുടെയും മറ്റും സഹായത്താൽ കടയുടമയെ തിരിച്ചറിഞ്ഞു. തുടർന്ന്​ ഇയാൾ മാലിന്യ ചാക്ക് തന്‍റേതാണെന്ന്​ സമ്മതിക്കുകയും തിരിച്ചെടുക്കുകയുമായിരുന്നു. കട ഉടമക്കെതിരെ നിയമനടപടിയുണ്ടാവുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.