'ഒപ്പത്തിനൊപ്പം' ഉദ്ഘാടനം

തലശ്ശേരി: പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി തലശ്ശേരി ഗവ. എൽ.പി സ്കൂളിൽ 'ഒപ്പത്തിനൊപ്പം' പരിപാടി സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷബാന ഷാനവാസ് ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള പരിശീലനത്തിനും തുടക്കമായി. ഒമിക്രോൺ ഭീതിയിൽ വീണ്ടും സ്കൂൾ അടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. വാർഡ് കൗൺസിലർ സി.ഒ.ടി. ഷബീർ, എ.ഇ.ഒ ഇൻചാർജ് എൻ. പ്രജിത്ത്, പി.ടി.എ പ്രസിഡന്റ് സി.കെ. മദനൻ, പ്രഥമാധ്യാപകൻ വി. പ്രസാദ്, കെ. അൻസാർ തുടങ്ങിയവർ സംസാരിച്ചു. ------------------- പടം....തലശ്ശേരി ഗവ. എൽ.പി സ്കൂളിൽ 'ഒപ്പത്തിനൊപ്പം' പരിപാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷബാന ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.