കെ.ടി. ദേവസ്യ അനുസ്മരണം

ഇരിട്ടി: രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യവും പ്രമുഖ സഹകാരിയും അധ്യാപകനുമായിരുന്ന ദേവസ്യ കൊങ്ങോലയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. സംസ്ഥാന ട്രഷറര്‍ വത്സന്‍ അത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. എസ്.ജെ. മാണി, കെ.വി. വര്‍ഗീസ്, വി.എം. സെബാസ്റ്റ്യന്‍, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, അരുണ്‍ സിറിയക്, ബിജു സി. മാണി, ബാബു പുളിയംമാക്കല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.