ആറളം ഫാമിൽ വാറ്റുകേന്ദ്രം തകർത്തു

ആറളം ഫാമിൽ വാറ്റുകേന്ദ്രം തകർത്തു photo:aralam farm.jpg ആറളം ഫാമിൽ എക്സൈസ് സംഘം പിടിച്ചെടുത്ത വാഷും വാറ്റുപകരണങ്ങളുംകേളകം: ആറളം ഫാം 13ാം ബ്ലോക്കിൽ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റിവ്​ ഓഫിസർ കെ. ഉത്തമന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെ നിന്നും ചാരായം നിർമിക്കുന്നതിന് തയാറാക്കിവെച്ച 500 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.പരിശോധന സംഘത്തിൽ പ്രിവന്‍റിവ്​ ഓഫിസർ ബഷീർ പിലാട്ട്, ഗ്രേഡ് പ്രിവന്‍റിവ്​ ഓഫിസർ പി.വി. വത്സൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ശ്രീജിത്ത്, ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.