ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം -ബെഫിപടം... CP SOUDAR RAJ PRESI BEFI ...ബെഫി ജില്ല പ്രസിഡന്‍റ് സി.പി. സൗന്ദർരാജ്P RAJESH SECRETARY BEFI.... ബെഫി ജില്ല സെക്രട്ടറി പി. രാജേഷ് BEFI SAMMELANAM UDGHADANAM .. ബെഫി കണ്ണൂർ ജില്ല സമ്മേളനം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: ഇന്ത്യയിലെ സാധാരാണ ജനങ്ങൾക്ക് തണലായിനിൽക്കുന്ന പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്ക് ഹാളിൽ നടന്ന സമ്മേളനം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബെഫി ജില്ല പ്രസിഡൻറ് പി. രാജേഷ് അധ്യക്ഷത വഹിച്ചു. ബെഫി ജില്ല സെക്രട്ടറി ടി.ആർ. രാജൻ പ്രവർത്തന റിപ്പോർട്ടും ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് സജി ഒ. വർഗീസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ, ബെഫി സംസ്ഥാന ജോ. സെക്രട്ടറി എൻ. മീന, സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ആർ. സരളാഭായ്, ടോമി മൈക്കിൾ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കുക, അപ്രൻ്റീസ് -കരാർ നിയമനങ്ങൾ ഒഴിവാക്കി ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി ഭാരവാഹികൾ:സി.പി. സൗന്ദർരാജ് (ജില്ല പ്രസി), ടി.ആർ. രാജൻ, കെ.പി. സജിത്ത്, പി. ഷീല, കെ.എം. ചന്ദ്രബാബു, പി. കുഞ്ഞിക്കണ്ണൻ (വൈസ് പ്രസി), പി. രാജേഷ് (ജില്ല. സെക്ര), ബി. ഹൃഷികേശ്, പി. സിനീഷ്, പി.പി. സന്തോഷ് കുമാർ, കെ. ജയപ്രകാശ്, പി.പി. അശ്വിൻ (ജോ.സെക്ര), എൻ.ടി. സാജു (ട്രഷ), പി. ഗീത (വനിത കമ്മിറ്റി കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.