ജില്ല ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് സമാപിച്ചു

ജില്ല ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് സമാപിച്ചു പേരാവൂർ: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയ ജില്ല ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് സമാപിച്ചു. ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍റെയും തലശ്ശേരി വോളിബാള്‍ അക്കാദമിയുടെയും പേരാവൂര്‍ ഗ്രാമീണ്‍ വോളിബാള്‍ ഡെവലപ്‌മൻെറ് കൗണ്‍സിലിന്‍റെയും ജിമ്മി ജോര്‍ജ് ക്ലബിന്‍റെയും ആഭിമുഖ്യത്തിലാണ് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 23 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറ്​ ടീമുകളുമാണ് പങ്കെടുത്തത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിമ്മി ജോര്‍ജ് അക്കാദമിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളും ഒന്നാംസ്ഥാനം നേടിയപ്പോള്‍, റൂറല്‍ സ്റ്റാര്‍ പറവൂരും കണ്ണൂര്‍ ദയ സ്‌കൂളും രണ്ടാംസ്ഥാനം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.