തരിശുഭൂമിയിൽ പച്ചക്കറികൃഷി

പയ്യന്നൂർ: തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിലെ 24ാം വാർഡിൽ തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. കാടുകയറി ഉപയോഗശൂന്യമായി കിടന്നിരുന്ന വയലുകൾ കൂട്ടായ്മയുടെയും കഠിനാധ്വാനത്തിലൂടെയും കൃഷിയോഗ്യമാക്കുകയായിരുന്നു. ഞായറാഴ്‌ച രാവിലെ നടന്ന നടീൽ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ടി.പി. സമീറ ടീച്ചർ, വാർഡ് കൺവീനർ പി. പ്രിയേഷ് , കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി പുഷ്പ എന്നിവർ സംസാരിച്ചു. ------------------ പി-വൈ.ആർ വെജിറ്റബിൾ:: പയ്യന്നൂരിൽ തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കുന്ന പ്രവൃത്തി നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.