മലബാർ കാൻസർ സെന്ററിൽ കുട്ടികൾക്കുള്ള വിനോദ കേന്ദ്രം തുറന്നു

തലശ്ശേരി: കോടിയേരി മലബാർ കാൻസർ സൻെറർ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി ബ്ലോക്കിൽ ലയൺസ് ക്ലബ് നിർമിച്ചു നൽകിയ വിനോദ ഉല്ലാസകേന്ദ്രം തുറന്നു. മിനി തിയറ്റർ, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവയാണ് കുട്ടികൾക്ക് വിനോദത്തിനായി ഇവിടെ സജ്ജീകരിച്ചത്. മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. അർബുദ രോഗബാധിതരായ കുട്ടികൾക്ക് ദീർഘകാല ചികിത്സ വേണ്ടതിനാൽ അവർക്കായി സമർപ്പിക്കപ്പെട്ടതാണ് പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി ബ്ലോക്ക്. പുതിയ മിനി തിയറ്ററിൽ ഫോർ കെ ഡോൾബി സ്റ്റീരിയോയും 56 പേർക്ക് ഒരുമിച്ച് സിനിമ കാണാനുള്ള സൗകര്യവുമുണ്ട്. 50 പേർക്ക് സൗകര്യപൂർവം ഇരിക്കാൻ പറ്റുന്ന കോൺഫറൻസ് ഹാളിലെ ചുമരുകളും ഇരിപ്പിടങ്ങളും ശിശു സൗഹൃദമായാണ് രൂപകൽപന ചെയ്തിട്ടുള്ളത്. അഞ്ഞൂറിലേറെ പുസ്തകങ്ങളും ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. 31.75 ലക്ഷം ചെലവിട്ടാണ് ഇത് സജ്ജമാക്കിയത്. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. ഡോ.എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, ആർ. മുരുകൻ, ഇൻറർനാഷനൽ ഡയറക്ടർ വി.പി. നന്ദകുമാർ, ഡോ.ടി.കെ. ജിതിൻ, ടി. അനിത, ടി.കെ. രജീഷ്, ഒ.വി. സനൽ തുടങ്ങിയവർ സംബന്ധിച്ചു. കാൻസർ സെന്‍റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.