കെ–റെയിൽ വിരുദ്ധ ജനകീയ സംഗമം

കണ്ണൂർ: അതിവേഗ റെയിൽപാത കുത്തഴിഞ്ഞ സംവിധാനമാണെന്ന് കെ–റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ. സംസ്ഥാന സമരജാഥയുടെ പ്രചാരണാർഥം പാപ്പിനിശ്ശേരിയിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തംഗം ഒ.കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. എം.സി. ദിനേശൻ, സി.പി. റഷീദ്, പി. കുമാരൻ, കെ.ഒ. ഇബ്രാഹിം, ജനകീയ സമിതി ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ, അഡ്വ. പി.സി. വിവേക്, പി.കെ. വിലാസിനി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം സി. ഷാഫി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.