കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

പഴയങ്ങാടി: ചെറുതാഴം ഭാസ്കരൻ പീടികക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച്​ കാർ യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു. വിളയാങ്കോട് സ്വദേശികളായ കെ.വി. ഗോവിന്ദൻ (64), കെ.വി. ഗോപാലകൃഷ്ണൻ (58), കാർത്തിക് (21) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഗോപാലകൃഷ്ണൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. പടന്നപ്പുറത്തെ ബന്ധുവിനെ സന്ദർശിച്ച് വിളയാങ്കോട്ടേക്ക് വരുകയായിരുന്ന കാർ കെ.എസ്.ടി.പി റോഡിലേക്ക് കയറവേ പിലാത്തറ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിയാരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.