പുരപ്പുറ സൗരപദ്ധതി: കല്യാശ്ശേരി മണ്ഡലത്തിൽ തുടക്കം

പയ്യന്നൂർ: സംസ്ഥാന വൈദ്യുതി ബോർഡിന്‍റെ സബ്‌സിഡി പദ്ധതിയായ സൗര പ്രോജക്ടിന് കല്യാശ്ശേരി മണ്ഡലത്തിൽ തുടക്കം. രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പഴയങ്ങാടി കെ.എസ്.ഇ.ബി സെക്​ഷനിൽ പിലാത്തറയിലെ കേശവൻ നമ്പൂതിരിയുടെ വീട്ടിൽ സ്ഥാപിച്ച 4.78 കിലോവാട്ട്​ സോളാർ പ്ലാന്‍റ്​ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗരോർജ ഉൽപാദന ശേഷി 1000 മെഗാവാട്ട്​ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന പദ്ധതിയാണ് പുരപ്പുറ സൗരപദ്ധതി. പദ്ധതിയിൽ മൂന്ന്​ കിലോവാട്ട്​ വരെ 40 ശതമാനം സബ്‌സിഡിയും മൂന്നുമുതൽ 10 കിലോവാട്ട്​ വരെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രോഹിണി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ബിജു പദ്ധതി വിശദീകരിച്ചു. പഴയങ്ങാടി അസി.​ എൻജിനീയർ പി.വി. സുധീഷ്, കേശവൻ നമ്പൂതിരി, അസി. എൻജിനീയർ സനീഷ് എന്നിവർ സംസാരിച്ചു. പഴയങ്ങാടി അസി. എക്സിക്യുട്ടിവ് എൻജിനീയർ എ.വി. പ്രകാശൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.