മഹാത്മജി മാഹി സന്ദർശന ഓർമപുതുക്കലും അനുസ്മരണവും

മാഹി: മഹാത്മ ഗാന്ധിയുടെ മാഹി സന്ദർശനത്തിന്‍റെ 88ാം വാർഷിക ദിന ഓർമപുതുക്കലും കെ.പി.എ. റഹിം അനുസ്മരണവും മാഹി പുത്തലം ഭഗവതി ക്ഷേത്രാങ്കണത്തിൽ നടന്നു. രണ്ടുവർഷം മുമ്പ്​ ക്ഷേത്രാങ്കണത്തിൽ വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവേ കുഴഞ്ഞുവീണു മരിച്ച ഗാന്ധിയൻ കെ.പി.എ. റഹിം മാസ്റ്ററെയാണ് സ്മൃതിസംഗമത്തിൽ അനുസ്മരിച്ചത്‌. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. സി.എസ്.ഒ പ്രസിഡൻറ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രൻ, സി.വി. രാജൻ പെരിങ്ങാടി, ഐ. അരവിന്ദൻ, പി.പി. വിനോദ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.വി. മനോഹരൻ, എ.സി.എച്ച്. അഷ്റഫ്, പി. നാണി ടീച്ചർ, എൻ. മോഹനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.