കണ്ണൂര്‍: ആരുടെ മുന്നിലും മുട്ടുമടക്കാത്ത പോരാളിയായിരുന്നു പി.ടി. തോമസെന്ന് എം.കെ. രാഘവന്‍ എം.പി. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പി.ടി. തോമസ് എം.എൽ.എ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭക്കകത്ത് ഒരുവിഷയം ഉന്നയിക്കുമ്പോൾ ഗൃഹപാഠം പോലെ പഠിച്ച് എതിരാളികള്‍ക്ക് മറുപടി പറയാന്‍ അവസരം നല്‍കാതെയായിരിക്കും അവതരിപ്പിക്കുക. പ്രഗത്ഭനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി, വി.എ. നാരായണന്‍, മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, സജീവ് മാറോളി, പി.ടി. മാത്യു, എന്‍.പി. ശ്രീധരന്‍, പ്രഫ. എ.ഡി. മുസ്തഫ, വി.വി. പുരുഷോത്തമന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസല്‍, എം.പി. വേലായുധൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.