ഫർണിച്ചർ നിർമാണശാല കത്തിനശിച്ചു

ചെറുകുന്ന്: വെള്ളറങ്ങിയിൽ . നിരിച്ചൻ വേലായുധന്‍റെ വീടിനോട് ചേർന്ന നിർമാണ ശാലയാണ് കത്തിനശിച്ചത്. വ്യാഴാഴ്​ച പുലർച്ച മൂ​ന്നോടെയാണ് തീപിടിത്തം ഉണ്ടായത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഉടൻ തീയണച്ചതിനാൽ കൂടുതൽ അപായം ഉണ്ടായില്ല. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്ന് കരുതുന്നു. ഒന്നര ലക്ഷം രൂപയുടെ മരഉരുപ്പടികൾ കത്തിനശിച്ചു. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.