സി.പി.എം പ്രവർത്തകൻ പിടിയിൽ

മാഹി: വിവിധ കേസുകളിൽ പ്രതിയായ മാഹിയിലെ സി.പി.എം പ്രവർത്തകൻ മഞ്ചക്കലിലെ മുഹമ്മദ് സാദിഖിനെ (42) കണ്ണൂർ വിമാനത്താവളത്തിൽ മാഹി പൊലീസ് പിടികൂടി. പൊലീസിന് പിടികൊടുക്കാതെ മുങ്ങിയ പ്രതിയെ ഗൾഫിൽ നിന്നുവരുന്ന വഴിയാണ് വിമാനത്താവളത്തിൽ അറസ്റ്റുചെയ്തത്. മാഹി സിവിൽ സ്റ്റേഷനിലേക്ക് 2005ൽ നടത്തിയ മാർച്ചിൽ മാഹി പൊലീസിനെ ആക്രമിച്ച കേസിലും പൊതുമുതൽ നശിപ്പിച്ച കേസിലും 2017ൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പുത്തലത്ത് പുതുതായി സ്ഥാപിച്ച മദ്യഷാപ്പിനെതിരെ നടന്ന സമരത്തിന്‍റെ ഭാഗമായുള്ള കേസിലും പ്രതിയായിരുന്നു. മാഹി കോടതിയുടെ രണ്ട് അറസ്റ്റ് വാറന്‍റുകളും നിലവിലുണ്ടായിരുന്നു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.