പുസ്തകോത്സവത്തിൽ കവിയരങ്ങ്

കണ്ണൂർ: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി കലക്ടറേറ്റ് മൈതാനിയിൽ നടത്തിവരുന്ന പുസ്തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. നമ്പ്യാർ അധ്യക്ഷത വഹിച്ചു. അന്തരിച്ച കവി എസ്. രമേശനെ അനുസ്മരിച്ച് എം.കെ. മനോഹരൻ പ്രഭാഷണം നടത്തി. കൃഷ്ണൻ നടുവിലത്ത്, കെ.എം. പ്രമോദ്, ടി.വി. വിലാസിനി, ഷുക്കൂർ പെടയങ്ങോട്, പ്രസാദ് കൂടാളി, രാമകൃഷ്ണൻ കണ്ണോം, സതീശൻ മോറായി, രാമകൃഷ്ണൻ ചുഴലി, കെ.വി. ജിജിൽ, ദാമോദരൻ കൊടക്കാട്, പി.കെ. മൃദുല, അച്യുതൻ പുത്തലത്ത് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. മനോജ് കുമാർ പഴശ്ശി സ്വാഗതവും കെ. ശിവകുമാർ നന്ദിയും പറഞ്ഞു. ആഞ്ജനേയ അക്ഷരശ്ലോക കലാസമിതി ചെറുതാഴം അക്ഷരശ്ലോക സദസ്സ്​ അവതരിപ്പിച്ചു. വൈക്കത്ത് നാരായണൻ അധ്യക്ഷത വഹിച്ചു. വൈ.വി. സുകുമാരൻ സ്വാഗതവും വി.കെ. പ്രകാശിനി നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന്​ നോവൽ, ബാലസാഹിത്യം, ഓൺലൈൻ എഴുത്ത് എന്ന വിഷയത്തിൽ സെമിനാർ നടക്കും. പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫോക്​ലോർ അക്കാദമിയുടെ സഹകരണത്തോടെ ബക്കർ തോട്ടുമ്മൽ നയിക്കുന്ന ഇശൽ നൈറ്റ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.