കൃഷിപാഠം പദ്ധതി

ചക്കരക്കല്ല്: എടക്കാട് ബ്ലോക്ക് പഞ്ചായത്തും മുണ്ടേരി കൃഷിഭവനും ചേർന്ന്​ നടപ്പാക്കുന്ന ക്ക് ഏച്ചൂർ വെസ്റ്റ് യു.പി സ്കൂളിൽ തുടക്കമായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.കെ. പ്രമീള നടീൽ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എ. അനിഷ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളെ കൃഷിയിലേക്ക് ഇറക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 10 സൻെറ് സ്ഥലത്ത് അഗ്രോ സർവിസ് സൻെററാണ് സാങ്കേതിക സഹായം നൽകുന്നത്. മത്സരാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മുണ്ടേരി കൃഷി അസി. എസ്. മിനി പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ജലജ, ബ്ലോക്ക് വികസന സ്ഥിരംസമിതി ചെയർപേഴ്സൻ മുംതാസ്, പി.ടി.എ പ്രസിഡന്‍റ്​ പി.യു. രാജേഷ്, ബിജുല, സി. ശിഹാബ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.