അണ്ടലൂർ ഉത്സവത്തിന് ഒരുക്കം തുടങ്ങി

തലശ്ശേരി: അണ്ടലൂർകാവ് തിറയുത്സവത്തിനായി ധർമടം പഞ്ചായത്ത് ദേശക്കാർ ഒരുക്കം തുടങ്ങി. ഗൃഹങ്ങളിലെങ്ങും ചായംതേച്ച് മിനുക്കുന്ന തിരക്കിലാണ്. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കാനുള്ള പുത്തൻ മൺകലങ്ങൾ ക്ഷേത്രപരിസരത്ത് വിൽപനക്കായി എത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ മുടങ്ങിയ തിറയുത്സവം ശോഭയോടെ കൊണ്ടാടണമെന്നാണ് ദേശക്കാരുടെ ആഗ്രഹം. ഇതിനായി ധർമടം ഗ്രാമത്തിൽ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. ഇത്തവണയും കോവിഡ് ഭീഷണിയുണ്ടെങ്കിലും ഉത്സവം മുടക്കമില്ലാതെ നടത്തണമെന്നാണ് ഭാരവാഹികൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ആചാര സ്ഥാനികരുടെയും പെരുവണ്ണാൻമാരുടെയും യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ധർമടത്തെ സർവകക്ഷികളും ഉത്സവനടത്തിപ്പിനായി യോഗംചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.