തിറ മഹോത്സവത്തിന് തുടക്കം

പെരിങ്ങത്തൂർ: നാലു ദിവസങ്ങളിലായി നടക്കുന്ന മേക്കുന്ന് കണ്ടോത്ത് പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി പാറോളി ഇല്ലത്ത് ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പൂജകൾ നടന്നു. തായമ്പകയോടുകൂടിയ ദീപാരാധന, കോമര നൃത്തത്തോടുകൂടിയ തേങ്ങയേറ് എന്നിവയും തണ്ടയാൻ വരവ്, വെത്തില കൈനീട്ടം, കാവുതീണ്ടൽ ചടങ്ങ്, പരദേവതയുടെ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം എന്നിവയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.