കാട്ടുപന്നി അക്രമം; ദുരിതംപേറി കർഷകർ

കേളകം: ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനുപുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു. ഞൊണ്ടിക്കൽ തോമസിന്‍റെ നിരവധി വിളകളാണ് കൂട്ടമായെത്തിയ കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. ഇതുവരെ 160ഓളം വാഴ, ചേമ്പ്, കപ്പ തുടങ്ങിയവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. നേരത്തേമുതൽ പ്രദേശത്ത് കുരങ്ങുശല്യം വ്യാപകമായിരുന്നു. തോമസും മകനും ചേർന്ന് കൃഷിചെയ്ത ആയിരത്തോളം നേന്ത്രവാഴകൾ കുരങ്ങുകൾ നശിപ്പിച്ചിരുന്നു. ഇതിന്‍റെ നഷ്ടപരിഹാരത്തിനായി അപേക്ഷകൾ പലതും നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. വിള ഇൻഷുറൻസ് തുകയും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.