മൊബൈൽ കൗൺസലിങ് സെന്‍റർ തുടങ്ങി

ശ്രീകണ്ഠപുരം: പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ 13 സ്കൂളുകളിലും വിദ്യാർഥികൾക്കായി കൗൺസലിങ് സംവിധാനം ആരംഭിച്ചു. വിദ്യാർഥികളെ കൂടാതെ മാതാപിതാക്കൾക്കും സൗകര്യം ഉപയോഗപ്പെടുത്താം. കോവിഡ് മഹാമാരിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് വഴിമാറിയതിനുശേഷം തിരിച്ച് സ്കൂളിലെത്തിയ കുട്ടികളിൽ പലർക്കും മാനസിക പിരിമുറക്കം അനുഭവപ്പെടുന്നതായി പി.ഇ.സി യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. തുടർന്നാണ് കൗൺസലിങ് സെന്‍റർ തുടങ്ങിയത്. പഞ്ചായത്തുതല ഉദ്ഘാടനം പയ്യാവൂർ സേക്രഡ്​ ഹാർട്ട് ഹൈസ്കൂളിൽ പ്രസിഡന്‍റ്​ സാജു സേവ്യർ നിർവഹിച്ചു. പ്രഥമാധ്യാപിക സിസ്റ്റർ റിൻസി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷീന ജോൺ എന്നിവർ സംസാരിച്ചു. സിസ്റ്റർ സോണിയയുടെ നേതൃത്വത്തിലാണ് കൗൺസലിങ് ക്ലാസുകൾ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.