സി.എൻ. ഗിരീശൻ അനുസ്മരണം

തലശ്ശേരി: സി.പി.ഐ നേതാവായിരുന്ന സി.എൻ. ഗിരീശ​ന്‍റെ നാലാം ചരമവാർഷികം ആചരിച്ചു. കതിരൂർ കാരക്കുന്നിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.ആർ. രാഹുൽ രാജ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പൊന്ന്യം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആലക്കാടൻ രമേശൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.