പുതുച്ചേരിയിൽ സ്കൂളുകൾ അടച്ചു; മാഹിയിൽ തീരുമാനം ഇന്ന്

മാഹി: മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം വാർത്തക്കുറിപ്പിൽ അറിയിച്ചെങ്കിലും മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച പ്രവർത്തിക്കും. പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ചീഫ് എജുക്കേഷനൽ ഓഫിസർ അറിയിച്ചു. മേഖലയിൽ സ്കൂൾ അടക്കുന്ന കാര്യം റീജനൽ അഡ്മിനിസ്​ട്രേറ്റർ തിങ്കളാഴ്ച രാവിലെ വിളിച്ചുചേർക്കുന്ന കോവിഡ് അവലോകനയോഗത്തിൽ ചർച്ച ചെയ്യും. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കോവിഡ് സ്ഥിതിഗതികൾ കൂടി പരിഗണിച്ചാണ് തീരുമാനമുണ്ടാവുകയെന്ന് മാഹി സി.ഇ.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.