ലൈബ്രറി കൗൺസിൽ പുസ്തകോത്സവം തുടങ്ങി

കണ്ണൂർ: ജില്ല ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ പുസ്തകോത്സവം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. ജെ.സി.ബി പുരസ്കാരം നേടിയ എം. മുകുന്ദനെ കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആദരിച്ചു. കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ തുടങ്ങിയവർ മുഖ്യാതിഥികളായ ചടങ്ങിൽ സുരേഷ്ബാബു എളയാവൂർ, അഡ്വ. വി.കെ. അൻവർ, മുകുന്ദൻ മഠത്തിൽ, എം.കെ. രമേശ് കുമാർ, എം.കെ. മനോഹരൻ, വി.വി. ഷാജി, യു.കെ. ശിവകുമാരി എന്നിവർ സംസാരിച്ചു. പി.കെ. വിജയൻ സ്വാഗതവും ടി. പ്രകാശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.