പൊലീസ് സ്റ്റേഷൻ മാർച്ച്

പഴയങ്ങാടി: കെ–റെയിൽ സർവേക്കല്ല് പിഴുതു മാറ്റിയതുമായി ബന്ധപ്പെട്ട്​ ​ഫേസ്ബുക്കിൽ പോസ്റ്റിട്ട ചെറുകുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് പി.പി. രാഹുലിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കല്യാശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പഴയങ്ങാടി പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസുകാരെ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ചായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുധീപ് ജെയിംസ് ഉദ്​ഘാടനം ചെയ്തു. മാർച്ചിൽ പങ്കെടുത്ത 60 പേർക്കെതിരെയും പൊലീസ് കേസെടുത്തു. കേസെടുത്ത പൊലീസ് നടപടി ഇരട്ടത്താപ്പും ജനാധിപത്യവിരുദ്ധ ഭരണപ്രീണന സമീപനവുമാണെന്ന് കെ–റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.