മാനവ സൗഹൃദ സംഗമം

തലശ്ശേരി: മുസ്‍ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ചമ്പാട് യൂനിറ്റ് മാനവ സൗഹൃദ സംഗമവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സി.വി. രാജൻ മാസ്റ്റർ പെരിങ്ങാടിയും യതീന്ദ്രൻ മാസ്റ്റർ പാനൂരും പ്രഭാഷണം നടത്തി. ചമ്പാട് ജുമാമസ്ജിദ് ഖതീബ് ശരീഫ് ബാഖവി, എം.എസ്.എസ് ജില്ല പ്രസിഡന്‍റ് പ്രഫ. എ.പി. സുബൈർ, ജില്ല ജോ.സെക്രട്ടറി പി.എം. അബ്ദുൽ ബഷീർ, പൊന്ന്യംപാലം മഹല്ല് പ്രസിഡന്‍റ് കെ. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി എ.കെ. ഇസ്മായിൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.