തീര തണൽ പദ്ധതി: അഴിയൂരിൽ തീരമിത്ര പരിശീലനം

മാഹി: തീര തണൽ പദ്ധതിയുടെ ഭാഗമായി അഴിയൂർ പഞ്ചായത്തും സംസ്ഥാന ജൈവവൈവിധ്യ ബോർഡും ചേർന്ന് തീരമിത്രങ്ങൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പരിശീലനത്തിന് നേതൃത്വം നൽകി. ഒന്ന്, 12, 13, 4, 15, 16, 18 തീരദേശ വാർഡുകളിൽനിന്നുള്ള രണ്ട് പേർക്ക് വീതമാണ് പരിശീലനം നൽകിയത്. പദ്ധതിയുടെ ഭാഗമായി തീരദേശ വാർഡുകളിൽ 3000 വീടുകളിൽ തീരദേശ സംരക്ഷണവും ജൈവ ആവാസവ്യവസ്ഥയുടെ പ്രാധാന്യവും വിവരിക്കുന്ന ലഘുലേഖ വിതരണം ചെയ്യും. കൂടാതെ 50 വീടുകൾ കേന്ദ്രീകരിച്ച് തീരദേശത്ത് കമ്യൂണിറ്റി പരിശീലനം സംഘടിപ്പിക്കും. മുഴുവൻ വീടുകളിലും പൊതുസ്ഥലങ്ങളിലും ചെടികൾ നട്ടുപിടിപ്പിക്കും. പൊലീസ് സഹായത്തോടെ തീരപ്രദേശങ്ങളിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തും. നോട്ടീസ് ബോർഡുകൾ സ്ഥാപിക്കും. 16ന് വാർഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഹരിതകർമ സേനയുടെ സഹായത്തോടുകൂടി പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തും. ജനപ്രതിനിധികളായ കെ. ലീല, പി.കെ. പ്രീത, കവിത അനിൽ കുമാർ, സാലിം പുനത്തിൽ, സീനത്ത് ബഷീർ, പ്രോജക്ട് അസിസ്റ്റന്‍റ് കെ.കെ. സഫീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.