ശ്വസന സഹായി കൈമാറി

ഇരിക്കൂർ: താലൂക്ക് ഗവ. ആശുപത്രിക്ക് ശ്വസനസഹായി 'ബിപാപ് മെഷീൻ' സൗജന്യമായി നൽകി ഗ്യാഫ് നിലാമുറ്റം. ഒന്നര ലക്ഷം രൂപ വിലവരുന്ന മെഷീൻ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. നസീർ മെഡിക്കൽ ഓഫിസർ ഡോ. മനു മാത്യുവിന് കൈമാറി. ഗ്യാഫ് ചെയർമാൻ വി. ഹാഷിം അധ്യക്ഷത വഹിച്ചു. നൗഷീർ, എം.സി. അശ്റഫ്, നഫ്സൽ എന്നിവർ സംസാരിച്ചു. ഗ്യാഫ് കൺവീനർ കെ.ടി. നിസ്താർ സ്വാഗതവും സി.പി. റഷീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.