സുഹൃത്തിനെ മർദിച്ചയാൾ അറസ്റ്റിൽ

തളിപ്പറമ്പ്: മദ്യലഹരിയിൽ സുഹൃത്തിനെ മർദിച്ച് ബോധരഹിതനാക്കിയ ആൾ അറസ്റ്റിൽ. തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി വി.പി. ഏലിയാസ് ബാബുവിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തായ ജ്യോതിഷ് മാത്യു എന്നയാളെ മദ്യലഹരിയിലായ ഇയാൾ മർദിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. ജ്യോതിഷിന് മാരക മുറിവേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ബോധരഹിതനായ ജ്യോതിഷിനെ ഇയാൾതന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടം സംഭവിച്ചതാണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതിനിടെ കടന്നുകളഞ്ഞ ഏലിയാസ് ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.